Begin typing your search...

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തെരെഞ്ഞെടുപ്പിൽ തിരിച്ചടിച്ചെന്ന് എൻസിപി

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തെരെഞ്ഞെടുപ്പിൽ തിരിച്ചടിച്ചെന്ന് എൻസിപി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തെരെഞ്ഞെടുപ്പിൽ തിരിച്ചടിച്ചെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനത്ത് സാമ്പത്തിക ഉപരോധം ഏർപെടുത്തിയെന്ന് വിമര്‍ശിച്ച അദ്ദേഹം പ്രതിപക്ഷത്തിൻ്റെ റോൾ മാധ്യമങ്ങൾ എടുത്തുവെന്നും മാധ്യമങ്ങൾക്ക് ഇടതുപക്ഷവിരുദ്ധ നിലപാടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിൻ്റെ കാരണം എന്താണെന്ന് സർക്കാർ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതിൽ സർക്കാരിന് പോരായ്മയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ എൻസിപിക്ക് അവകാശമുണ്ട്. കഴിഞ്ഞ 40 വർഷമായി എൻസിപി തഴയപ്പെടുന്ന സ്ഥിതിയുണ്ട്. ഇത്തവണ പരിഗണിക്കുമെന്ന് പ്രതീക്ഷയുണ്ട്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഇടതു മുന്നണിക്കൊപ്പം നിന്ന പാർട്ടിയാണ് എൻസിപിയെന്നും അദ്ദേഹം പറഞ്ഞു.

എൻസിപി ശരദ് പവാര്‍ വിഭാഗത്തിൻ്റെ അഖിലേന്ത്യാ വർക്കിംഗ് പ്രസിഡണ്ടായ സാഹചര്യത്തിൽ താൻ വൈകാതെ തന്നെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന ഉണ്ടായാലും എൻസിപിയുടെ മന്ത്രി എകെ ശശീന്ദ്രനെ മാറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം തോമസ് കെ തോമസ് എംഎൽഎ ആയി തുടരട്ടെയെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി.

WEB DESK
Next Story
Share it