Begin typing your search...

'സ്വാമിയേ ശരണമയ്യപ്പാ...' 'ഇത്തവണ നാനൂറിൽ അധികം സീറ്റുകൾ': പത്തനംതിട്ടയിൽ മലയാളത്തിൽ പ്രസംഗിച്ച് മോദി

സ്വാമിയേ ശരണമയ്യപ്പാ... ഇത്തവണ നാനൂറിൽ അധികം സീറ്റുകൾ: പത്തനംതിട്ടയിൽ മലയാളത്തിൽ പ്രസംഗിച്ച് മോദി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പത്തനംതിട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ചാണ് പൊതുയോഗത്തിൽ പ്രസംഗം ആരംഭിച്ചത്. 'പത്തനംതിട്ടയിലെ എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവർക്കും എന്റെ നമസ്‌കാരം' എന്ന് ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്തു. 'ഇത്തവണ നാനൂറിൽ അധികം..' സീറ്റുകൾ വേണമെന്നും മോദി മലയാളത്തിൽ ആവശ്യപ്പെട്ടു. സദസ്സിലിരുന്ന ബിജെപി അനുഭാവികൾ മോദിയുടെ വാക്കുകൾ ഏറ്റുപറയുകയും ചെയ്തു.

കേരളത്തിലേത് അഴിമതി നിറഞ്ഞ സർക്കാരുകളാണ് മാറി മാറിവരുന്നത്. അതുമൂലം ജനങ്ങൾക്കുണ്ടാകുന്ന നഷ്ടം വലുതാണെന്നും മോദി പറഞ്ഞു. സംസ്ഥാനത്ത് ക്രിസ്ത്യൻ പുരോഹിതൻമാർ പോലും മർദനത്തിന് ഇരയാകുന്നു. മഹിളകളും യുവാക്കളും എല്ലാവരും ഭയപ്പെട്ടാണ് ജീവിക്കുന്നത്. സർക്കാർ ആലസ്യത്തിൽ ഉറങ്ങുകയാണ്. ഇതിന് മാറ്റം അനിവാര്യമാണ്. എൽഡിഎഫ്- യുഡിഎഫ് എന്നത് മാറിയാൽ മാത്രമേ കേരളത്തിന് മോചനം ഉണ്ടാകുകയുള്ളവെന്ന് മോദി പറഞ്ഞു. സംസ്ഥാനത്ത് നിയമവ്യവസ്ഥ തകർന്നതായും മോദി പറഞ്ഞു. അധികാരത്തിൽ വരാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടികളാണ് ഇവിടുത്തേത്. ഇവിടെ പരസ്പരം പോരടിക്കും. ഡൽഹിയിലെത്തിയാൽ അവർ ഒന്നാണ്. ഇവർ എന്തുമാത്രം നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്.

ഇവരെ ഒരു തവണ അധികാരത്തിൽ നിന്ന് പുറത്താക്കിയാൽ ഒരിക്കൽ പോലും ഇവർ തിരിച്ചെത്തില്ല. തമിഴ്നാട്ടിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പട്ടപ്പോൾ അവർക്ക് തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല. ഉത്തർപ്രദേശിലും ബംഗാളിലും ഗുജറാത്തിലും ഒഡീഷയിലും അധികാരം നഷ്ടമായ ശേഷം അവർ തിരിച്ചെത്തിയിട്ടില്ല. കമ്യൂണിസ്റ്റുപാർട്ടിയെ ബംഗാളും ത്രിപുരയും തൂത്തെറിഞ്ഞു. ഇനി ഒരിക്കലും അവിടെ അധികാരത്തിലെത്താൻ അവർക്ക് കഴിയില്ലെന്നും മോദി പറഞ്ഞു.കാലഹരണപ്പെട്ട ആശയം വച്ച് മുന്നോട്ടുനയിക്കുന്ന പാർട്ടികളാണ് കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും. പാർലമെന്റിൽ പുരോഗമനാശയങ്ങളെ ഇരുവരും എതിർക്കുകയായിരുന്നു. മുത്തലാഖിനെ അവർ എതിർത്തതായും മോദി പറഞ്ഞു.

പത്തനംതിട്ടയിലെ പൊതുസമ്മേളന വേദിയിൽ എത്തിയ മോദിയെ ആറന്മുള കണ്ണാടി നൽകിയാണ് അനിൽ ആന്റണി സ്വീകരിച്ചത്. കഴിഞ്ഞു രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. ഇന്നു രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മോദി കന്യാകുമാരിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇവിടെനിന്നാണ് പത്തനംതിട്ടയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ മോദി എത്തിയത്.

WEB DESK
Next Story
Share it