Begin typing your search...

വാഹന നിയമ ലംഘനങ്ങള്‍ക്ക് പിഴ അടയ്ക്കാത്തവരാണോ?; പിഴ അടക്കാൻ അവസരവുമായി എംവിഡി

  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ നടത്തി പിഴ അടക്കാത്തവര്‍ക്ക് പിഴ അടയ്ക്കാന്‍ അവസരം.ഇത്തരത്തില്‍ നിയമ ലംഘനങ്ങള്‍ നടത്തി കേസുകള്‍ വെര്‍ച്വല്‍ കോടതിയിലേക്കും റെഗുലര്‍ കോടതികളിലേക്കും പോയവര്‍ക്ക് ആണ് കേസുകള്‍ പിൻവലിച്ച്‌ പിഴ അടക്കാൻ അവസരം.

കേസുകള്‍ കോടതിയിലേക്ക് എത്തിയാല്‍ ആവശ്യമായ സമയത്ത് പിഴ അടയ്ക്കാന്‍ കഴിയാതെ വരികയാണ്. ഈ സാഹചര്യത്തില്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കഴിയാതെ വരുന്നു. ഇതേ തുടര്‍ന്ന് വ്യാപക പരാതികള്‍ ഉയരുന്ന ഘട്ടത്തിലാണ് ഇത്തരത്തില്‍ ഒരു താത്കാലിക പരിഹാരത്തിനു അവസരം നല്‍കിയിരിക്കുന്നത്.

പരാതികള്‍ പരിഗണിച്ച്‌ ഇത്തരം കേസുകള്‍ 'COURT REVERT' എന്ന ഓപ്ഷൻ വഴി പിൻവലിച്ച്‌ പിഴ അടക്കാന്‍ താല്‍കാലികമായി അനുവദിച്ചിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു . വാഹന ഉടമകള്‍ ഈ അവസരം ഉപയോഗപെടുത്തി പിഴ അടച്ചാല്‍ തുടര്‍ന്നുള്ള കോടതി നടപടികളില്‍ നിന്നും ഒഴിവാകുന്നതാണ്.നിയമലംഘനം കണ്ടെത്തി കേസെടുത്ത മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിലോ പൊലീസ് സ്റ്റേഷനിലോ പിഴ അടയ്ക്കാൻ തയ്യാറാണ് എന്നും കോടതി നടപടികള്‍ പിൻവലിക്കണമെന്നും രേഖപ്പെടുത്തിയ അപേക്ഷ നല്‍കണം. തുടര്‍ന്ന് കോടതിയിലുള്ള കേസ് പിന്‍വലിച്ച്‌ ഓണ്‍ലൈനായി തന്നെ പിഴ അടയ്ക്കാനുള്ള സൗകര്യം ലഭിക്കും.

ഇ – ചെല്ലാൻ വഴി മോട്ടോര്‍ വാഹന വകുപ്പും പൊലീസും തയ്യാറാക്കിയ കേസുകളില്‍ യഥാസമയം പിഴ അടയ്ക്കാത്ത കേസുകള്‍ 30 ദിവസങ്ങള്‍ക്കു ശേഷമാണ് വിര്‍ച്വല്‍ കോടതിയിലേക്ക് അയക്കുന്നത്. 60 ദിവസങ്ങള്‍ക്കു ശേഷം കേസുകള്‍ റെഗുലര്‍ കോടതിയിലേക്കും അയക്കും. ഇത്തരത്തില്‍ ചെയ്യുമ്ബോള്‍ വാഹന ഉടമകള്‍ക്ക് പിഴ അടക്കാൻ കഴിയുന്നില്ല. ഇതേതുടര്‍ന്ന് വാഹനങ്ങളുടെ വിവിധങ്ങളായ സര്‍വീസുകള്‍ക്കും തടസ്സം ഉണ്ടാകുന്നുണ്ട്.

WEB DESK
Next Story
Share it