Begin typing your search...

കേരളത്തിൽ നഗരസഭാ സേവനങ്ങൾ ഇനി മുതൽ ഓൺലൈനായി ലഭിക്കും; കെ.സ്മാർട്ട് ഒരു സുവർണ അവസരമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ നഗരസഭാ സേവനങ്ങൾ ഇനി മുതൽ ഓൺലൈനായി ലഭിക്കും; കെ.സ്മാർട്ട് ഒരു സുവർണ അവസരമെന്ന് മുഖ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിൽ ഇന്ന് മുതൽ നഗരസഭ സേവനങ്ങൾ ഓൺലൈൻ ആയി ലഭ്യമാകും. കെ സ്മാർട്ട്‌അപ്പ് മലയാളികൾക്ക് ആയി സംസ്ഥാന സർക്കാരിന്‍റെ പുതുവത്സര സമ്മാനമെന്ന് മന്ത്രി എംബിരാജേഷ് പറഞ്ഞു. 2024 ഏപ്രിൽ മുതൽ പഞ്ചായത്ത്‌ സേവനങ്ങളും ഓൺലൈൻ ആകും.ജനന മരണ വിവാഹ രജിസ്ട്രേഷൻ വരെ എല്ലാ സേവനങ്ങളും ഓൺലൈൻ ആകും.രാജ്യത്ത് ആദ്യം ആയാണ് തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈൻ ആക്കാനുള്ള ശ്രമം.വിപ്ലവകരമായ മാറ്റം ആണ്‌ കെ സ്മാർട്ട്‌. പദ്ധതി യാത്ഥാർത്യമായതോടെ ഓഫീസുകൾ കയറി ഇറങ്ങി മടുത്തു എന്ന് ഇനി കേൾക്കേണ്ടി വരില്ല.സുതാര്യവും അഴിമതി രഹിതവും ആയ സംവിധാനങ്ങൾ ആണ്‌ വരുന്നതെന്നും അദ്ദേഹം പറഞ്ഞു .

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കെ സ്മാര്‍ട് ആപ് ഉദ്ഘാടനം ചെയ്തത്. "സാങ്കേതിക വിദ്യയിൽ രാജ്യത്തിന് എന്നും വഴികാട്ടി ആണ്‌ കേരളം.തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഇനി ഒറ്റ ആപ്പിൽ ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുന്നു.അഴിമതി കുറയുന്നു.അത് ഇല്ലാതാക്കണം.എവിടെ ആണ്‌ കൂടുതൽ അഴിമതി എന്ന് എല്ലാർക്കും അറിയാം.ഒരു പ്രത്യേക വിഭാഗം അത് ഒരു അവകാശം പോലെ കരുതുന്നു.നമുക്ക് ഇടയിൽ തന്നെ ഉള്ളവരാണിത്.ജനങ്ങളെ സേവിക്കല്‍ ആണ്‌ കസേരയിൽ ഇരിക്കുന്നവരുടെ ചുമതല.അത് ചെയ്യണം.അതിനായി എന്തേലും കൈ പറ്റി കളയാം എന്ന് കരുതരുത്.ചില ശീലങ്ങൾ ഉപേക്ഷിച്ചേ മതിയാകു.നമ്മൾ എത്ര കണ്ടത് ആണെന്ന മട്ടിൽ ചിലർ ഇത് തുടരുന്നു.അനാവശ്യമായി അനുമതി വെച്ച് നീട്ടരുത്.കെ സ്മാർട്ട്‌ ഒരു സുവർണ അവസരമാണെന്നും" മുഖ്യമന്ത്രി പറഞ്ഞു.

WEB DESK
Next Story
Share it