Begin typing your search...

മൈക്ക് വിവാദം ; തലയൂരി സർക്കാർ, തുടർ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി

മൈക്ക് വിവാദം ; തലയൂരി സർക്കാർ, തുടർ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായതിനെ തുടർന്ന് കേസ് എടുത്ത സംഭവത്തിൽ നിന്ന് തലയൂരാൻ ശ്രമവുമായി സംസ്ഥാന സർക്കാർ. കേസിൽ തുടർനടപടികൾ വേണ്ടന്ന് മുഖ്യമന്ത്രി നിർദേശം നൽകി. കേസ് വൻ നാണക്കേടായാതോടെയാണ് തുടർനടപടികൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ളിഫയറും ഉടമയ്ക്ക് പൊലീസ് തിരിച്ചുനൽകി. ചിരിപ്പിച്ച് കൊല്ലരുതെന്ന പരിഹസിച്ച പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചുപറഞ്ഞാണ് കേസെടുത്തതെന്നും ആരോപിച്ചു.

മൈക്കിലുണ്ടായ ഈ തകരാറിന്റെ പേരിൽ കൻറോൺമെനറ് പൊലീസ് എടുത്ത കേസാണ് സർക്കാറിനും പൊലീസിനും വലിയ നാണക്കേടായത്. മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കിൽ ഹൗളിങ് വരുത്തി പ്രസംഗത്തിന് തടസ്സം വരുത്തി. അത് പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തിൽ പ്രവർത്തിപ്പിച്ചു, പ്രതി കേരള പൊലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. പക്ഷെ പൊലീസ് സ്വമേധായ എടുത്ത കേസിൽ പ്രതിയില്ല.

കേസെടുത്തത് മാത്രമല്ല മൈക്ക് ഓപ്പറേറ്റർ വട്ടിയൂർക്കാവിലെ എസ് വി സൗണ്ട്സ് ഉടമ രഞ്ജിത്തിൽ നിന്നും മുഖ്യമന്ത്രി പ്രസംഗിക്കാൻ ഉപയോഗിച്ച മൈക്കും ആംപ്ളിഫൈയറും കേബിളുകളും പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനക്കും അയച്ചിരുന്നു. ബോധപൂർവ്വം തകരാർ ഉണ്ടാക്കിയെന്നായിരുന്നു കേസ്. എന്നാൽ വെറും പത്ത് സെക്കന്റ് സംഭവിച്ചത് സ്വാഭാവികതകരാറെന്നായിരുന്നു മൈക്ക് സെറ്റ് ഉടമ വിശദീകരണം

WEB DESK
Next Story
Share it