Begin typing your search...

സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതിക്ക് ചാർജ് കൂടും

സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതിക്ക് ചാർജ് കൂടും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജനത്തിന് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതിക്ക് ചാർജ് കൂടും. ഇന്ധന സർചാർജായി യൂണിറ്റിന് 10 പൈസ കൂടി ജൂൺ മാസത്തിൽ ഈടാക്കാൻ കെ എസ് ഇ ബി ഉത്തരവിട്ടതോടെയാണ് നിരക്ക് കൂടുക. റഗുലേറ്ററി കമ്മിഷൻ നേരത്തെ അനുവദിച്ച 9 പൈസയ്ക്ക് പുറമേയാണ് പുതിയ വർധന നടപ്പാക്കുന്നത്.

മാസം നാൽപത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കളെ സർചാർജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗാർഹിക ഉപഭേക്താക്കൾക്ക് സുക്ഷ്മതയുള്ള ഉപയോഗത്തെ കൂട്ടിയ നിരക്കിൽ നിന്ന് ഒഴിവാകാനുള്ള മാർഗമാണിത്.

നിലവിൽ ഈടാക്കുന്ന ഒമ്പത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി ഈടാക്കുമ്പോൾ 19 പൈസയാണ് സർചാർജ് ഇനത്തിൽ ഇന്ന് മുതൽ നൽകേണ്ടത്. യൂണിറ്റിന് നാൽപ്പത്തിനാല് പൈസ ഈടാക്കാനാണ് കെഎസ്ഇബി അപേക്ഷിച്ചത്. എന്നാൽ, റെഗുലേറ്ററി കമ്മിഷൻറെ അനുമതി ഇല്ലാതെ ബോർഡിന് പരമാവധി കൂട്ടാവുന്ന തുക പത്ത് പൈസയായി കുറച്ച പശ്ചാത്തലത്തിലാണ് ഇത്രയും കുറഞ്ഞ വർധന.

നിലവിൽ ഈടാക്കുന്ന ഒമ്പത് പൈസ സർചാർജ് ഒക്ടോബർ വരെ തുടരാൻ റെഗുലേറ്ററി കമ്മിഷൻ തീരുമാനം വന്നതിന് പിന്നാലെയാണ് ഒരു മാസത്തേക്ക് പത്ത് പൈസ കൂടി കൂട്ടാൻ കെഎസ്ഇബിയും തീരുമാനം എടുത്തത്. കഴിഞ്ഞ ജൂലൈ മുതൽ കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങിയതിനാണ് ഉപഭോക്താക്കളിൽ സർചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്.

മാസം നാൽപത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കളെയും ഗ്രീൻ താരിഫ് നൽകുന്നവരെയും പത്ത് പൈസ സർചാർജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കെ എസ് ഇ ബി സമർപ്പിച്ച താരിഫ് നിർദേശങ്ങളിൽ റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ വൈദ്യുതി നിരക്ക് ജൂലൈ മാസം കൂടിയേക്കും.

WEB DESK
Next Story
Share it