Begin typing your search...

കുവൈത്ത് ദുരന്തം; കെ.ജി എബ്രഹാം കേരളത്തിലുണ്ടെന്ന് സ്ഥിരീകരണം; അന്വേഷണവുമായി സഹകരിക്കും

കുവൈത്ത് ദുരന്തം; കെ.ജി എബ്രഹാം കേരളത്തിലുണ്ടെന്ന് സ്ഥിരീകരണം; അന്വേഷണവുമായി സഹകരിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി. അബ്രഹാം കേരളത്തിലുണ്ടെന്ന് സ്ഥിരീകരണം. അദ്ദേഹത്തോട് അന്വേഷണവുമായി ബന്ധപ്പെട്ട് എവിടെയും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ല. കുവൈത്തിലെ നിയമാനുസരണം കമ്പനിയയുടെ ചെയർമാൻ ഒരു അറബ് വംശജനാണെന്നും എബ്രഹാമിന്റെ മകനും എൻ.ബി.ടി.സി ഡെപ്യൂട്ടി ഡയറക്‌ടറുമായ ഷിബി എബ്രഹാം,കെ.ജി.എ ഗ്രൂപ്പ് ഡയറക്‌ടർ ഈപ്പൻ എന്നിവർ പറഞ്ഞു.

തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് ഇരുവരും വ്യക്തമാക്കി. കെട്ടിടത്തിൽ കൃത്യമായ രീതിയിൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നു. മുനിസിപ്പാലിറ്റിയുടെ കർശന പരിശോധനകൾ നടക്കുന്നുണ്ട്. സെക്യൂരിറ്റി റൂമിൽ മൊബൈൽ ചാർജർ കുത്തിയപ്പോളുണ്ടായ ചെറിയ അഗ്നിയാണ് ഈ രീതിയിൽ കലാശിച്ചത്. കോണിപ്പടി വഴി ഇറങ്ങിയതോടെ അവർക്ക് പുറത്തേക്ക് കടക്കാൻ പറ്റാതെ ആയി. തീ അടിയിൽ നിന്നും മൊത്തം കെട്ടിടത്തെ വിഴുങ്ങി. പുക മുറിയിൽ എത്തിയപ്പോൾ മാത്രമാണ് ഇവർ കാര്യങ്ങൾ അറിഞ്ഞത്. ഫയർ എക്‌സിറ്റും ഉണ്ടായിരുന്നു. എന്നാൽ, അവിടേയും പുക നിറഞ്ഞു. എ.സി. ഡക്‌ട് വഴി പുക എല്ലാ മുറികളിലുമെത്തി. കാർബൺ മോണോക്സൈഡ് ആണ് അവർ ശ്വസിച്ചത്.

പോലീസിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു‌കൊടുത്തിട്ടുണ്ട്. ഏത് അന്വേഷത്തോടും സഹകരിക്കും. നഷ്‌ടപരിഹാരം നൽകും. ഇൻഷുറൻസ് പരിരക്ഷ വേഗത്തിൽ ലഭ്യമാക്കും. കമ്പനി നടത്തിപ്പുകാരെ അധികൃതർ വിളിച്ചിരുന്നു. അന്വേഷണത്തിൽ എല്ലാവരും പങ്കാളിയായി. ഇതുവരെ ആരും അറസ്റ്റിലായിട്ടില്ലെന്നും ഇരുവരും പറഞ്ഞു.

WEB DESK
Next Story
Share it