Begin typing your search...

വ്യാജ സർട്ടിഫിക്കറ്റുകൾ തടയാൻ പരിശോധന കർശനമാക്കും: കേരള വിസി

വ്യാജ സർട്ടിഫിക്കറ്റുകൾ തടയാൻ പരിശോധന കർശനമാക്കും: കേരള വിസി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നത് തടയാൻ ഡിജി ലോക്കർ സംവിധാനം ഉപയോഗിക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ. കേന്ദ്രസർക്കാരിന്റെ ഡിജി ലോക്കർ വാലറ്റിൽ സർട്ടിഫിക്കറ്റുകൾ ചേർത്തുകഴിഞ്ഞാൽ അത് സർവ്വകലാശാലയ്ക്ക് പരിശോധിക്കാനും യാഥാർഥ്യം കണ്ടെത്താനും സാധിക്കുമെന്ന് മോഹൻ കുന്നുമ്മൽ പറഞ്ഞു.

മറ്റാരു സർവകലാശാലയിൽ പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ അത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം അതാത് കോളേജുകൾക്കാണ്. അങ്ങനെയാണ് സർവകലാശാല ചട്ടത്തിലും പറയുന്നത്. ഇത്രയും കാലം സർട്ടിഫിക്കറ്റുകൾ കൃത്യമാണോയെന്ന് പരിശോധിക്കുന്നതിൽ കർശനമായ പരിശോധന നടന്നിരുന്നില്ല എന്നാണ് മനസിലാകുന്നത്. അതിനാൽ സർട്ടിഫിക്കറ്റുകൾ പ്രിൻസിപ്പൽമാർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന ചട്ടം കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കായങ്കുളം എം.എസ്.എം. കോളേജിൽ മുൻ എസ്എഫ്‌ഐ പ്രവർത്തകനായിരുന്ന നിഖിൽ തോമസ് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് ഉപേയോഗിച്ച് പി.ജിക്ക് പ്രവേശനം നേടിയ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോളേജുകൾക്കും സർവകലാശാലയ്ക്കും സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിന് പരിമിതികൾ ഉണ്ട്. ഏതെങ്കിലും വിദ്യാർഥി സമർപ്പിച്ച സർട്ടിഫിക്കറ്റിൽ പ്രഥമദൃഷ്ട്യാ തന്നെ സംശയം തോന്നിയാൽ അക്കാര്യം സർവകലാശാലയെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെ.എസ്.യു പ്രവർത്തകൻ ആൻസിലിന്റെ വിഷയത്തിൽ അയാൾക്കെതിരെ കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടില്ല എന്ന് വൈസ് ചാൻസലർ വ്യക്തമാക്കി. ഒരു പത്രത്തിൽ ഇതേപ്പറ്റി ഒരു വാർത്ത വന്നു. പരിശോധിച്ചപ്പോൾ അത്തരമൊരു സർട്ടിഫിക്കറ്റ് സർവ്വകലാശാല ഇഷ്യു ചെയ്തതല്ല എന്ന് വ്യക്തമാക്കി. സർവകലാശാലായുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പ്രതിഛായയെ ബാധിക്കുമെന്നതിനാൽ ഇത് ആരാണ് തയ്യാറാക്കിയതെന്ന് കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കാനാണ് പരാതി നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ രേഖ സൃഷ്ടിക്കുന്നത് വ്യക്തികൾ ആണ്. രാഷ്ട്രീയ സംഘടനകൾ അല്ല. ക്യാമ്പസുകളിൽ രാഷ്ട്രീയത്തിന്റെ അതിപ്രസരം ഉള്ളത് കൊണ്ടല്ല വ്യാജ രേഖയുണ്ടായത്. നിഖിലിന്റെ പി ജി പ്രവേശനത്തിൽ സിന്ഡിക്കേറ്റ് അംഗങ്ങളിൽ ആർക്കെങ്കിലും ബന്ധമുണ്ടോ എന്നതിന് തെളിവില്ല. നിഖിലിന്റെ വിഷയത്തിൽ ചാൻസലർ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മോഹൻ കുന്നുമ്മൽ പറഞ്ഞു.

ഇപ്പോഴത്തെ കുട്ടികൾക്ക് പഠിച്ച് ജയിക്കുന്നതിനേക്കാൾ എളുപ്പവഴി പോകാനാണ് താത്പര്യം. അങ്ങനെയാണ് കോപ്പിയടിച്ച് ജയിക്കാനും വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാനുമൊക്കെ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിഖിലിന്റെ വിഷയത്തിൽ കോളേജിൽ നിന്ന് ലഭിച്ച മറുപടിയിൽ തനിക്ക് തൃപ്തിയില്ല. സിൻഡിക്കേറ്റ് യോഗം ചേർന്ന് ഉചിതമായ നടപടിയെടുക്കും. ഇക്കാര്യത്തിൽ നിഖിലിനെ സഹായിക്കാൻ ഏതെങ്കിലും സിൻഡിക്കേറ്റ് അംഗം പ്രവർത്തിച്ചതായുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.

ഒരേസമയം രണ്ട് യൂണിവേഴ്‌സിറ്റികളിൽ താൻ പഠിച്ചുവെന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങളൊക്കെ കോടതി തീർപ്പാക്കിയതാണ്. മെഡിക്കൽ കൗൺസിലും ഹൈക്കോടതിയും രേഖകളെല്ലാം പരിശോധിച്ചതിന് ശേഷം ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ട് വിധി പറഞ്ഞതാണ്. ഇക്കാര്യത്തിൽ കോടതി തീർപ്പ് പറഞ്ഞ കേസിൽ ഇനി മറുപടി പറയാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

WEB DESK
Next Story
Share it