Begin typing your search...
നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; പരാതിയുണ്ടെങ്കിൽ ഗവർണർക്ക് കോടതിയെ സമീപിക്കാം: ആർ.ബിന്ദു
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന് യോഗ്യതയില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശത്തോട് പ്രതികരിച്ച് മന്ത്രി. പരാതിയുണ്ടെങ്കിൽ ഗവർണർക്ക് കോടതിയെ സമീപിക്കാമെന്നു മന്ത്രി ആർ.ബിന്ദു പറഞ്ഞു. നിയമവിരുദ്ധമായി ഒന്നു ചെയ്തിട്ടില്ലെന്നും നിയമം പരിശോധിച്ചാൽ അധികാരമുണ്ടോ എന്ന കാര്യം ഗവർണർക്കു വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു.
പ്രോ–ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു സെനറ്റിൽ അധ്യക്ഷത വഹിച്ചതു നിയമപ്രകാരമാണെന്നു വിശദമാക്കി കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ചാൻസലറുടെ അഭാവത്തിൽ പ്രോ–ചാൻസലർക്ക് അധ്യക്ഷത വഹിക്കാം. സർവകലാശാല നിയമങ്ങളെ വെല്ലുവിളിക്കുന്നത് ഗവർണറാണ്. യുജിസി ചട്ടം അംഗീകരിക്കാൻ ഗവർണർ തയാറാകണം എന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു.
Next Story