Begin typing your search...

കേരളത്തിൽ മഴ ഇനിയും കനക്കും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ മഴ ഇനിയും കനക്കും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ മേഖലയിൽ മഴ കനത്തേക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഉച്ചയോടെ ഉച്ചയോടെ കൂടുതൽ ഇടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. സമാനമായി അടുത്ത ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകും.

നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപതോളം ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സമാനമായി തിങ്കൾ ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റ് ജില്ലകളിലും മഴ പെയ്യും.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

WEB DESK
Next Story
Share it