Begin typing your search...

ഉത്രാട ദിനം മാത്രം കോടികളുടെ മദ്യ വിൽപ്പന; ഒന്നും രണ്ടും സ്ഥാനത്ത് കൊല്ലത്തെ ഔട്ട്ലെറ്റുകൾ

ഉത്രാട ദിനം മാത്രം കോടികളുടെ മദ്യ വിൽപ്പന; ഒന്നും രണ്ടും സ്ഥാനത്ത് കൊല്ലത്തെ ഔട്ട്ലെറ്റുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് ഉത്രാടദിനത്തിൽ മലയാളി കുടിച്ചുതീർത്തത് റെക്കോഡ് തുകയുടെ മദ്യമെന്ന് റിപ്പോർട്ട്. 124 കോടിയുടെ മദ്യം ഉത്രാടദിനത്തിൽ മാത്രം വിറ്റതായാണ് സൂചന. കഴിഞ്ഞ തവണ ഇത് 116 കോടിയായിരുന്നു. തിരുവോണദിനത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് അവധിയാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റതിൽ ഒന്നാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട്ലെറ്റിനാണ്. ഇവിടെ 1.15 കോടി രൂപയുടെ മദ്യം വിറ്റു. രണ്ടാമത്, കരുനാ​ഗപ്പള്ളി ഔട്ട്ലെറ്റാണ്. മൂന്നാമത് ചാലക്കുടി ഔട്ട്ലെറ്റാണ്. ഇവിടെ, 1.04 കോടി രൂപയുടെ മദ്യം വിറ്റതായാണ് കണക്ക്. ഇരിങ്ങാലക്കുട ഔട്ട്ലെറ്റാണ് നാലാം സ്ഥാനത്ത്. 2023-ൽ ഇരിങ്ങാലക്കുട ഓട്ട്ലെറ്റായിരുന്നു മദ്യവിൽപ്പനയുടെ കാര്യത്തിൽ ഒന്നാമത്. 1.06 കോടി രൂപയുടെ മദ്യം ഇവിടെ വിറ്റിരുന്നു. രണ്ടാമതായിരുന്നു 1.01 കോടിയുടെ മദ്യം വിറ്റ കൊല്ലം ആശ്രാമം ഔട്ട്ലെറ്റ്.

WEB DESK
Next Story
Share it