Begin typing your search...

കേരളത്തിൽ വീണ്ടും കോവിഡ് കൂടുന്നു; രോഗികൾ കൂടുതൽ തിരുവനന്തപുരത്തും എറണാകുളത്തും

കേരളത്തിൽ വീണ്ടും കോവിഡ് കൂടുന്നു; രോഗികൾ  കൂടുതൽ തിരുവനന്തപുരത്തും എറണാകുളത്തും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം. നിലവിൽ ആയിരത്തിലേറെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബുധനാഴ്ച്ച മാത്രം 210 പേർക്ക് കോവിഡ് ബാധിച്ചു. ഒരു ദിവസം ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് മാസങ്ങൾക്കു ശേഷമാണ്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്.

കോവിഡ് രോഗികളുടെ എണ്ണം നേരിയതോതിൽ കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പും രംഗത്തെത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും കോവിഡ് പുതിയവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അനുബന്ധ രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആശുപത്രികളിൽ എത്തുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി അറിയിച്ചു.

അതിനിടെ രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച അവലോകനയോഗം വിളിച്ചു. പുതിയ വകഭേദങ്ങൾ, വാക്‌സിനേഷൻ ക്യാംപയിന്റെ സ്ഥിതിഗതി, ഇൻഫ്‌ളുവൻസ രോഗങ്ങളുടെ വർധന എന്നിവയെക്കുറിച്ച് യോഗം വിലയിരുത്തി. പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടെന്നും വൈറസ് വ്യാപനത്തിൽ നിരന്തരം നിരീക്ഷണം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Ammu
Next Story
Share it