Begin typing your search...
'ഗവർണറെ തിരിച്ചുവിളിക്കണം': ലോക്‌സഭയിൽ എ.എം.ആരിഫ്, അടിയന്തരപ്രമേയ നോട്ടിസ്
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ലോക്‌സഭയിൽ അടിയന്തരപ്രമേയ നോട്ടിസ്. ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് എ.എം.ആരിഫ് എംപി സഭയിൽ ആവശ്യപ്പെട്ടു. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമായ പ്രവർത്തനങ്ങളാണ് ഗവർണറുടേതെന്ന് അടിയന്തരപ്രമേയ നോട്ടിസിൽ പറയുന്നു.
പരസ്യമായ രാഷ്ട്രീയപ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. സംസ്ഥാന സർക്കാരിനെ പരസ്യമായി വെല്ലുവിളിക്കുകയാണ്. കേരളത്തിലെ ബിജെപി നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും സർവകലാശാലകളുടെ പ്രവർത്തനങ്ങൾ അദ്ദേഹം തകർക്കുകയാണെന്നും അടിയന്തര പ്രമേയ നോട്ടിസിൽ പറയുന്നു.
Next Story