Begin typing your search...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സർക്കാർ; മറ്റു വഴികൾ നിർദ്ദേശിക്കാൻ കെ എസ് ഇ ബിക്ക് സർക്കാർ നിർദ്ദേശം

സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സർക്കാർ; മറ്റു വഴികൾ നിർദ്ദേശിക്കാൻ കെ എസ് ഇ ബിക്ക് സർക്കാർ നിർദ്ദേശം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അതേസമയം ലോഡ് ഷെഡിങ്ങില്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെ എസ് ഇ ബിയോട് സർക്കാർ നിർദേശിച്ചു. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ ചര്‍ച്ച ചെയ്യുന്നതിനായാണ് ഉന്നതതല യോഗം ചേർന്നത്.

ലോഡ് ഷെഡിങ് ഏർപ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാനാകുമോ എന്നതായിരുന്നു പ്രധാന ചർച്ച. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്നത് വലിയ വെല്ലുവിളി തന്നെയാണ്. വൈദ്യുതി ആവശ്യകത ഇനിയും ഉയർന്നാൽ വിതരണം കൂടുതൽ തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്. അതിനാൽ ലോഡ് ഷെഡിങ് നടപ്പാക്കണമെന്നായിരുന്നു കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്.

മഴ തുടങ്ങിയാല്‍ പ്രതിസന്ധിക്ക് അയവു വരും. ലോഡ് ഷെഡിങ് ഒഴിവാക്കി അതുവരെ കാത്തിരിക്കാനാകുമോ എന്നതാണ് ബോര്‍ഡിന് മുന്നിലെ പ്രശ്നം. ഇന്ന് വൈകീട്ട് കെ.എസ്.ഇ.ബി ബോർഡ് യോഗം ചേരുന്നുണ്ട്. യോഗത്തിനുശേഷം പുതിയ നിർദേശങ്ങൾ സർക്കാറിനെ അറിയിക്കും. വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയെയും കാണുന്നുണ്ട്.

WEB DESK
Next Story
Share it