Begin typing your search...

ഇന്ധന സെസിൽ ഇളവുണ്ടാകുമോ എന്ന് ഇന്നറിയാം

ഇന്ധന സെസിൽ ഇളവുണ്ടാകുമോ എന്ന് ഇന്നറിയാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാന ബജറ്റിൽ ഇന്ധനത്തിനു ചുമത്തിയ രണ്ടു രൂപ സാമൂഹിക സുരക്ഷാ സെസിൽ ഇളവുണ്ടാകുമോ എന്ന് ഇന്നറിയാം. ഇളവുണ്ടെങ്കിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നു വൈകിട്ട് ബജറ്റ് ചർച്ചയ്ക്ക് നൽകുന്ന മറുപടിയിൽ പ്രഖ്യാപിക്കും. ഒരു രൂപ കുറയ്ക്കുന്നത് ആദ്യം പരിഗണിച്ചിരുന്നെങ്കിലും അത് ആവശ്യമില്ല എന്ന നിലപാടാണ് ഇപ്പോൾ സർക്കാരിന് എന്നാണ് സൂചന. സെസ് കുറച്ചാൽ പ്രതിപക്ഷ സമരത്തിൻറെ വിജയമായി വ്യാഖ്യാനിക്കപ്പെടും എന്നതാണ് കാരണം.

വലിയ തോതിലുള്ള പ്രതിഷേധം നികുതി നിർദേശത്തിനെതിരെ ഉയർന്നിട്ടില്ല എന്നും സർക്കാർ വിലയിരുത്തുന്നു. ഭൂമിയുടെ ന്യായവില 20 ശതമാനമായി കൂട്ടിയത് 10 ശതമാനമായി കുറയ്ക്കാനിടയുണ്ട്. ഏപ്രിൽ ഒന്നു മുതലാണ് ബജറ്റ് പ്രഖ്യാപനങ്ങൾ നിലവിൽ വരുന്നത്.

ഇന്ധന സെസും അശാസ്ത്രീയ നികുതിയും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി.ആർ.മഹേഷ് എന്നിവരാണ് സത്യഗ്രഹ സമരത്തിലുള്ളത്. ഇന്ന് മഹിളാ കോൺഗ്രസിന്റെ നിയമസഭാ മാർച്ചും ഉണ്ട്.

Ammu
Next Story
Share it