Begin typing your search...

'കേന്ദ്രം വിശദീകരണം ചോദിച്ചിട്ടില്ല'; കെ.വാസുകിക്കു ചുമതല നൽകിയ നടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച് സർക്കാർ

കേന്ദ്രം വിശദീകരണം ചോദിച്ചിട്ടില്ല; കെ.വാസുകിക്കു ചുമതല നൽകിയ നടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച് സർക്കാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നോർക്ക സെക്രട്ടറി കെ.വാസുകിക്കു വിദേശസഹകരണ ചുമതലയുള്ള സെക്രട്ടറിയുടെ ചുമതല നൽകിയ നടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. കേന്ദ്രം രേഖാമൂലം ആവശ്യപ്പെട്ടാൽ വിശദീകരണം നൽകും. നിയമനത്തിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തു വന്നെങ്കിലും ഇതുവരെ സംസ്ഥാന സർക്കാരുമായി ഔദ്യോഗിക ആശയവിനിമയം ഒന്നും നടത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ പ്രവർത്തനവുമായി മുന്നോട്ടു പോകാമെന്നാണു നിലവിൽ സർക്കാർ നിലപാട്.

കെ.വാസുകിക്ക് 'വിദേശ സഹകരണ'ത്തിന്റെ ചുമതല നൽകിയതിനു പിന്നാലെയാണു വിവാദം തുടങ്ങിയത്. കേന്ദ്ര അധികാര പരിധിയിൽ സംസ്ഥാനം കടന്നുകയറിയെന്ന തരത്തിലാണു വിദേശകാര്യമന്ത്രാലത്തിന്റെ പ്രതികരണം ഉണ്ടായത്. എന്നാൽ വിദേശ ഏജൻസികൾ, എംബസികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രതിനിധിസംഘങ്ങൾ എന്നിവ സംസ്ഥാന സർക്കാരുമായി ബന്ധപ്പെടുമ്പോൾ നടപടികൾ ഏകോപിപ്പിക്കാനാണ് വിദേശ സഹകരണത്തിന്റെ ചുമതല ഒരു സെക്രട്ടറിക്കു നൽകിയതെന്നായിരുന്നു സർക്കാർ വിശദീകരണം.

മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശത്തു പോകുമ്പോൾ അവിടെ നടക്കുന്ന ചർച്ചകളുടെ ഫലമായി പല പ്രതിനിധികളും കേരളം സന്ദർശിക്കാറുണ്ട്. ഇത്തരം ഘട്ടങ്ങളിലും ഏകോപനം ആവശ്യമാണ്. മന്ത്രിമാരുടെ വിദേശയാത്രകൾ ക്രമീകരിക്കുക, വിദേശ മലയാളികൾക്ക് ആവശ്യമായ സഹായങ്ങളെത്തിക്കാൻ ഇടപെടുക തുടങ്ങിയ ജോലികളും കെ.വാസുകിക്കായിരിക്കും.

എല്ലാ സംസ്ഥാനങ്ങളോടും വിദേശത്തെ ആവശ്യങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫിസർമാരെ നിയമിക്കണമെന്നു 2014 ൽ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നോഡൽ ഓഫിസർ എന്നതിനു പകരം സെക്രട്ടറി (വിദേശ സഹകരണം) എന്ന് ഉത്തരവിറക്കിയതാണു വിവാദത്തിനു കാരണമെന്നാണു കരുതപ്പെടുന്നത്. കയറ്റുമതി, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വിദേശനിക്ഷേപം ആകർഷിക്കുന്നതിനും സംസ്ഥാനങ്ങൾ നടത്തുന്ന ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിദേശകാര്യമന്ത്രാലയത്തിനു കീഴിൽ 2014 ഒക്ടോബറിലാണു 'സ്റ്റേറ്റ്സ്' ഡിവിഷൻ രൂപീകരിച്ചത്. ഡിവിഷന്റെ ഭാഗമായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നോഡൽ ഓഫിസർമാരെ നിയമിക്കാൻ ആ സമയത്തു തന്നെ നിർദേശിച്ചിരുന്നു.

WEB DESK
Next Story
Share it