Begin typing your search...

'കളമശേരി സംഭവം നിര്‍ഭാഗ്യകരം'; ചിലര്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി

കളമശേരി സംഭവം നിര്‍ഭാഗ്യകരം; ചിലര്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കളമശ്ശേരയിൽ യഹോവ കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം ഉണ്ടായ സംഭവം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ഫോടനത്തിന് പിന്നാലെ ചിലർ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന മൂല്യങ്ങൾ കളങ്കപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ തലത്തിൽ കേരളത്തെ കരിതേച്ച് കാണിക്കാൻ നീചശ്രമം. അതിനായി സിനിമ പുറത്തിറക്കി. വർഗീയ പ്രചരണത്തിന് നവോത്ഥാന നായകരെ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാനത്തിന്റെ പ്രതീകങ്ങളെ വിട്ടുകൊടുക്കില്ലെന്ന് നിർബന്ധം ഉണ്ടാകണം. രാജ്യ ചരിത്രം പ്രത്യേക വിഭാഗത്തിന്റേതാണെന്ന് ചിത്രീകരിക്കാൻ ശ്രമം. ഇന്ന് വർഗ്ഗീയ വിദ്വേഷ ചിന്തകൾ വ്യാപകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ സമത്വം സാക്ഷാത്ക്കരിക്കണം. നവോത്ഥാന ലക്ഷ്യങ്ങൾ പൂർണമായി നേടാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

WEB DESK
Next Story
Share it