Begin typing your search...

മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എക്കെതിരെയും കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ

മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എക്കെതിരെയും കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവ് സച്ചിൻ ദേവ് എം എൽ എക്കെതിരെയും കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

സംഭവത്തിൽ പോലീസിനും കെ എസ് ആർ ടി സിക്കും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഡ്രൈവർക്കെതിരെ കേസെടുത്ത പോലീസ് മേയറെയും എം എൽ എയെയും സംരക്ഷിച്ചത് ഇരട്ടനീതിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബസിൽ സി സി ടി വിയില്ലെന്ന് ആദ്യം പറഞ്ഞ കെ എസ് ആർ ടി സി പിന്നീട് ഉണ്ടെന്ന് സമ്മതിക്കുകയും മെമ്മറി കാർഡ് മുക്കുകയും ചെയ്തത് സി പി എം നേതാക്കളെ സംരക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

എം എൽ എ ബസിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടത് ഗൗരവതരമാണ്. മേയർ നിഷേധിച്ചെങ്കിലും എ എ റഹീം എം പി പോലും ഇത് സമ്മതിച്ചിരിക്കുകയാണ്. പിണറായി ഭരണത്തിൽ എന്തും നടക്കുമെന്നതിന്റെ ഉദാഹരണമാണ് തിരുവനന്തപുരത്ത് കണ്ടത്. മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സി ഉദ്യോഗസ്ഥരും സി പി എം യൂണിയൻ നേതാക്കളും ചേർന്നാണെന്ന് ഉറപ്പാണെന്നും ഇതിൽ കണ്ടക്ടറുടെ പങ്കും അന്വേഷിക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

WEB DESK
Next Story
Share it