Begin typing your search...

കൊൽക്കത്ത ഹൈക്കോടതിവിധി: മതത്തിൻ്റെ പേരിൽ സംവരണം നടപ്പിലാക്കിയവർക്കുള്ള തിരിച്ചടിയെന്ന് കെ.സുരേന്ദ്രൻ

കൊൽക്കത്ത ഹൈക്കോടതിവിധി: മതത്തിൻ്റെ പേരിൽ സംവരണം നടപ്പിലാക്കിയവർക്കുള്ള തിരിച്ചടിയെന്ന് കെ.സുരേന്ദ്രൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മതത്തിൻ്റെ പേരിൽ ബംഗാളിലെ തൃണമൂൽ സർക്കാർ നടപ്പിലാക്കിയ സംവരണം കൽക്കത്ത ഹൈക്കോടതി എടുത്ത് കളഞ്ഞത് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതപരമായ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന കോടതിയുടെ നിലപാട് ഇന്ത്യ സഖ്യത്തിനേറ്റ കനത്ത തിരിച്ചടിയാണ്. സംവരണം ഹിന്ദുക്കളിലെ പിന്നാക്ക ജാതിക്കാർക്ക് മാത്രമുള്ളതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സംവരണം ഹിന്ദുക്കളിലെ പിന്നാക്ക ജാതിക്കാർക്ക് മാത്രമുള്ളതാണ്. ന്യായമായും ഒബിസി/എസ്സിഎസ്ടി വിഭാഗത്തിന് ലഭിക്കേണ്ട ഈ സംവരണത്തിൽ അനാവശ്യമായി മുസ്ലിം സമുദായത്തെ കൂടി കൂട്ടിച്ചേർത്ത് ഇരു വിഭാഗങ്ങളെയും അതിലുപരി ഭരണഘടനയെയും വഞ്ചിക്കുകയാണ് മമത ബാനർജി ചെയ്തതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

മുസ്ലിം സമുദായത്തെ വെറും വോട്ട് ബാങ്ക് ആയി കണ്ടു കൊണ്ട് അവരുടെ ആത്മാഭിമാനത്തിന് വില പറഞ്ഞിരുന്ന അനധികൃത റിസർവേഷൻ ബംഗാൾ ഹൈക്കോടതി എടുത്ത് കളഞ്ഞത് സ്വാഗതാർഹമാണ്. മതപരമായ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന കോടതിയുടെ നിലപാട് ഇൻഡി സഖ്യത്തിനേറ്റ കനത്ത തിരിച്ചടിയാണ്. സംവരണം ഹിന്ദുക്കളിലെ പിന്നാക്കജാതിക്കാർക്ക് മാത്രമുള്ളതാണ്. ന്യായമായും OBC/SC/ST വിഭാഗത്തിന് ലഭിക്കേണ്ട ഈ സംവരണത്തിൽ അനാവശ്യമായി മുസ്ലിം സമുദായത്തെ കൂടി കൂട്ടിച്ചേർത്ത് ഇരു വിഭാഗങ്ങളെയും അതിലുപരി ഭരണഘടനയെയും വഞ്ചിക്കുകയാണ് മമത ബാനർജി ചെയ്തത്. കേരളത്തിലെ എൽഡിഎഫും യുഡിഎഫും കാലങ്ങളായി പരിശ്രമിക്കുന്നതും ഇത് തന്നെയാണ്. കോടതി വിധി നടപ്പിലാക്കില്ല എന്ന് ഒരു മുഖ്യമന്ത്രി പറയുന്നത് ഭരണഘടനയോടുള്ള അവഹേളനമാണ്. കേരളത്തിൽ പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ല എന്ന് പറഞ്ഞ കേരള മുഖ്യമന്ത്രിയൊക്കെ പിന്നീട് എന്ത് ചെയ്തു എന്ന് നാം കണ്ടതാണ്. ഭാരതത്തിന്റെ അഖണ്ഡതയെ തകർക്കുന്നു ഒന്നും തന്നെ ഈ മണ്ണിൽ നിലനിൽക്കില്ല.

സത്യമേവ ജയതേ.

WEB DESK
Next Story
Share it