Begin typing your search...

വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ നിയന്ത്രണ വിധേയമെന്ന് മന്ത്രി പി രാജീവ്

വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ നിയന്ത്രണ വിധേയമെന്ന് മന്ത്രി പി രാജീവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ നിയന്ത്രണ വിധേയമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. രോഗ വ്യാപനത്തിനുളള സാധ്യതകൾ അടച്ചിട്ടുണ്ടെന്നും കുടിവെളളത്തിൽ നിന്നാണ് രോഗം പടർന്നുപിടിച്ചതെന്നാണ് കരുതുന്നതെന്നും കുടിവെള്ളത്തിന്‍റെ സാമ്പിളുകൾ തുടർച്ചയായി പരിശോധിക്കുന്നുണ്ടെന്നും . ഗുരുതര രോഗികൾക്ക് ചികിത്സാ സഹായം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ജില്ലാ കളക്ടർ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇക്കാര്യം സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാൻ ജാഗ്രതയോടെയാണ് ആരോഗ്യ വകുപ്പ് നീങ്ങുന്നത്. നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. കൂടാതെ ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും വേണം.

രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താനും ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാനും നിര്‍ദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണം ഉള്ളവരാകട്ടെ നിർബന്ധമായും ചികിത്സ തേടണം.

WEB DESK
Next Story
Share it