Begin typing your search...

സർക്കാർ ഡോക്ടർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ പരിശോധിക്കണമെന്ന് ഹൈക്കോടതി, കുറ്റവാളികളെ ഒഴിവാക്കുക ലക്ഷ്യം

സർക്കാർ ഡോക്ടർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ പരിശോധിക്കണമെന്ന് ഹൈക്കോടതി, കുറ്റവാളികളെ ഒഴിവാക്കുക ലക്ഷ്യം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സർക്കാർ സർവീസിലുള്ള ഡോക്ടർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ സർക്കാറിന് നിർദേശം നൽകി. കഠിനാധ്വാനം ചെയ്യുന്ന ഡോക്ടർമാരുടെ മനോവീര്യം തകർക്കാനല്ല ഉത്തരവെന്നും കുറ്റവാളികളെ സർവീസിൽ നിന്നും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.

2019ൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഗർഭസ്ഥശിശു ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഗർഭിണിയെ ചികിത്സിക്കേണ്ടിയിരുന്ന ഡോക്ടറുടെ യോഗ്യതാ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

തുടർന്നാണ് ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ പരിശോധിക്കണമെന്ന് കോടതി ഉത്തരവിട്ടത്. സർക്കാർ സർവീസിലേക്ക് നിയമിക്കുന്ന ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി മാനദണ്ഡം കൊണ്ടുവരാനുള്ള നിർദേശവും കോടതി മുന്നോട്ടുവച്ചു. ഇതിൽ സർക്കാരിൻറെ നിലപാട് കോടതി തേടി.

WEB DESK
Next Story
Share it