Begin typing your search...

5 ജില്ലകളിൽ യെലോ അലർട്ട്; കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്‌ വരെ ന്യൂനമർദ്ദ പാത്തി

5 ജില്ലകളിൽ യെലോ അലർട്ട്; കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്‌ വരെ ന്യൂനമർദ്ദ പാത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂന മർദ്ദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായാണ് ആഗസ്റ്റ് 02, 03 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ യെലോ അലർട്ടാണ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്. വടക്കൻ കേരളത്തിൽ മഴ തുടരും. ജൂലൈ 1 മുതൽ 31 വരെയുള്ള കാലയളവിൽ കേരളത്തിൽ ലഭിച്ചത് 16% അധിക മഴയാണ്. ജൂലൈയിൽ ശരാശരി 653.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 760.5 മില്ലിമീറ്റർ ലഭിച്ചു.

ജൂൺ 1 മുതൽ ജൂലൈ 31 വരെയുള്ള മൺസൂൺ സീസണിലെ ആകെ മഴ ലഭ്യതയിൽ 4 ശതമാനം കുറവുണ്ട്. ഓഗസ്റ്റ്–സെപ്റ്റംബർ സീസണ്‍ പ്രകാരം ഈ മാസം വയനാട് ഒഴികെയുള്ള മധ്യ, വടക്കൻ കേരളത്തിൽ സാധാരണ ലഭിക്കുന്നതിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മറ്റു ജില്ലകളിൽ സാധാരണയിലും മഴ കുറയുമെന്നാണു പ്രവചനം. വയനാട് ജില്ലയിൽ ജൂലൈയിൽ 4 ശതമാനം അധിക മഴ പെയ്തു.

WEB DESK
Next Story
Share it