Begin typing your search...

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; കേരളത്തിൽ 12 ജില്ലകളിൽ മുന്നറിയിപ്പ്

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; കേരളത്തിൽ 12 ജില്ലകളിൽ മുന്നറിയിപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് 12 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം, ജലനിരപ്പ് ഉയർന്നതോടെ കോട്ടയം മണിമല നദിയിൽ പുല്ലക്കയാർ സ്റ്റേഷനിൽ കേന്ദ്ര ജല കമ്മീഷൻ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. അടുത്ത ദിവസങ്ങളിലും വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. വടക്കൻ കേരളാ തീരം മുതൽ തെക്കൻ കേരളാ തീരം വരെയായി ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

WEB DESK
Next Story
Share it