Begin typing your search...

സൗജന്യ ഓണക്കിറ്റ് വിതരണം: 34.29 കോടി രൂപ സപ്ലൈകോക്ക് മുൻകൂറായി അനുവദിച്ചു

സൗജന്യ ഓണക്കിറ്റ് വിതരണം: 34.29 കോടി രൂപ സപ്ലൈകോക്ക് മുൻകൂറായി അനുവദിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2024 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റാണ് വിതരണം ചെയ്യുക. ഇതിന് 34.29 കോടി രൂപ മുൻകൂറായി സപ്ലൈകോക്ക് അനുവദിച്ചു. റേഷൻകടകൾ മുഖേനയാണ് കിറ്റ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക.

തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, എന്നീ ഇനങ്ങളോടൊപ്പം തുണിസഞ്ചിയും ഉണ്ടാകും.

WEB DESK
Next Story
Share it