Begin typing your search...
സംസ്ഥാനത്തെ നാല് ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്തി
സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനം. വിശ്വകർമ്മ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകൾ ഉയർത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്. അവശ കായികതാരങ്ങൾക്ക് 1300 രൂപയും, സർക്കസ് കലാകാർക്ക് 1200 രൂപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ് ലഭിച്ചിരുന്നത്. സാമൂഹിക സുരക്ഷാ പെൻഷനുകൾക്ക് തുല്യമായ രീതിയിലേക്കാണ് മാറ്റം.
Next Story