Begin typing your search...

വ്യാജ രേഖ കേസ്; വിദ്യ സമർപ്പിച്ച രേഖയുടെ പ്രിന്റ് കണ്ടെടുത്തു

വ്യാജ രേഖ കേസ്; വിദ്യ സമർപ്പിച്ച രേഖയുടെ പ്രിന്റ് കണ്ടെടുത്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എസ്.എഫ്.ഐ യുടെ മുൻ നേതാവായിരുന്ന കെ. വിദ്യ സമർപ്പിച്ച വ്യാജ പ്രവൃത്തിപരിചയ രേഖയുടെ പ്രിന്റ് പൊലീസ് കണ്ടെത്തി. എറണാകുളം പാലാരിവട്ടത്തുള്ള ഇന്റർ നെറ്റ് കഫേയിൽ നിന്നാണ് വ്യാജ രേഖയുടെ പ്രിന്റ് കണ്ടെത്തിയത്. വിദ്യയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് കഫേയെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഈ ഇന്റർ നെറ്റ് കഫേ ഒരു വർഷം മുൻപ് പൂട്ടി പോയിരുന്നു. ഉടമയെ വിളിച്ച് വരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തി. എന്നാൽ ഇയാൾക്ക് വിദ്യയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെയാണ് സർട്ടിഫിക്കേറ്റ് ഈ കഫേയിൽ നിന്ന് തന്നെയാണ് പ്രിന്റ് എടുത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

താൻ സമർപ്പിച്ച രേഖ നശിപ്പിച്ചതായി വിദ്യ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. അത് കൊണ്ട് തന്നെ പാലാരിവട്ടത്തുള്ള ഇന്റർനെറ്റ് കഫേയിൽ നിന്ന് ലഭിച്ച വ്യാജ രേഖയുടെ പ്രിനറ് കേസിൽ നിർണായകമാകും. അട്ടപ്പാടിയിലെ രാജീവ് ഗാന്ധി മെമ്മോറിയൽ ഗവ.കോളജിൽ ഗസ്റ്റ് ലക്ച്ചർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാനാണ് എറണാകുളം മഹാരാജാസ് കോളജിൽ 20 മാസം പരിചയമുണ്ടെന്ന് കാട്ടി വിദ്യ വ്യാജ രേഖ തയ്യാറാക്കിയത്

WEB DESK
Next Story
Share it