Begin typing your search...

അയൽസംസ്ഥാനങ്ങളെക്കാൾ ഇന്ധന വില കൂടുന്നത് കേരളത്തിന്‌ തിരിച്ചടിയാകും; ഇ.പി. ജയരാജൻ

അയൽസംസ്ഥാനങ്ങളെക്കാൾ ഇന്ധന വില കൂടുന്നത് കേരളത്തിന്‌ തിരിച്ചടിയാകും; ഇ.പി. ജയരാജൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ, ഡീസൽ സെസിൽ പ്രശ്‌നങ്ങളുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. അയൽസംസ്ഥാനങ്ങളെക്കാൾ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ.പി കൂട്ടിച്ചേർത്തു. കർണാടക, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ വ്യത്യാസമുണ്ട്. മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയിൽ വ്യത്യാസം വരുമ്പോൾ ചില സ്വാഭാവിക പ്രശ്നങ്ങൾ നമുക്കുണ്ടാകും.

കർണാടകയിൽ നിന്നും മാഹിയിൽ നിന്നും ജനങ്ങൾ ഇന്ധനമടിച്ചാൽ കേരളത്തിൽ വിൽപന കുറയും. ഇത് എങ്ങനെ പരിഹരിക്കുമെന്ന് സർക്കാർ ആലോചിക്കണം. നികുതി ചുമത്താതെ ഒരു സർക്കാരിനും മുന്നോട്ടുപോകാൻ കഴിയില്ല. എന്നാൽ ചുമത്തപ്പെടുന്ന നികുതി ജനങ്ങൾക്കു പ്രയാസകരമാകരുത്. ഇ.പി.ജയരാജൻ പറഞ്ഞു.

Ammu
Next Story
Share it