Begin typing your search...

'എൻഡോസൾഫാൻ ഇരകൾക്കുള്ള ചികിത്സ നിരീക്ഷിക്കണം';ഹൈക്കോടതിയോട് സുപ്രീംകോടതി

എൻഡോസൾഫാൻ ഇരകൾക്കുള്ള ചികിത്സ നിരീക്ഷിക്കണം;ഹൈക്കോടതിയോട് സുപ്രീംകോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ ചികിത്സ സഹായധനം അടക്കം സുപ്രീം കോടതി വിധി നടപ്പാക്കില്ലെന്ന് കാട്ടി ഇരകളായവർ നൽകിയ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തീർപ്പാക്കി. ഇരകളുടെ ചികിത്സ സംബന്ധിച്ച് കാര്യങ്ങൾ നിരീക്ഷിക്കാൻ കേരള ഹൈക്കോടതിക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച നടപടികൾ നിരീക്ഷിക്കണം. കൂടാതെ കേസുമായി ബന്ധപ്പെട്ട രേഖകൾ കേരള ഹൈക്കോടതിയിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി.

അതെസമയം ഇരകളായവരുടെ സഹായധനവിതരണം സംബന്ധിച്ച് കാര്യങ്ങളിൽ സംസ്ഥാനസർക്കാർ സ്വീകരിച്ച നടപടികളിൽ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തി. ഇരകൾക്കുള്ളസഹായധനം പൂർണ്ണമായി വിതരണം ചെയ്‌തെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്കുള്ള ചികത്സ സൗകര്യം സംബന്ധിച്ച് സുപ്രീം കോടതി നിർദ്ദേശപ്രകാരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് സംബന്ധിച്ച് തുടർനടപടികൾക്കാണ് മേൽനോട്ടം വഹിക്കാൻ ഹൈക്കോടതിക്ക് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിർദ്ദേശം നൽകിയിരിക്കുന്നത്.

WEB DESK
Next Story
Share it