Begin typing your search...

വിജിന്‍ എം എല്‍ എയെ ന്യായീകരിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്‍

വിജിന്‍ എം എല്‍ എയെ ന്യായീകരിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കണ്ണൂരിൽ എസ്ഐയുമായുള്ള തർക്കത്തിൽ വിജിന്‍ എംഎല്‍എയെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍ രം​ഗത്ത്. എംഎൽഎയോട് പോലീസ് കാണിച്ചത് തെറ്റായ നടപടിയാണെന്നായിരുന്നു ജയരാജന്‍ വിമർശിച്ചത്. പോലീസ് കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും ശാന്തനായ എംഎല്‍എയോട് പോലീസ് അപമര്യാദയായി പെരുമാറിയെന്നും ഇപി കുറ്റപ്പെടുത്തി.

വീഴ്ച മറച്ചുവെക്കാന്‍ പ്രകോപനമുണ്ടാക്കിയത് പോലീസാണെന്നു പറഞ്ഞ അദ്ദേഹം ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകുമെന്നും അറിയിച്ചു. പോലീസിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമുള്ള പ്രവർത്തിയാണ് നടന്നതെന്ന് പറഞ്ഞ ജയരാജന്‍, തെറ്റായ ഒരു വാക്കും വിജിൻ പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

കൂടാതെ സംഭവം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയല്ല. ഒരു ക്രമസമാധാന പ്രശ്നവും ഉണ്ടായിട്ടില്ല. നഴ്സ്മാർക്കെതിരെയും എംഎൽഎക്കെതിരെയും കേസ് എടുക്കേണ്ടതില്ലെന്നും ജയരാജന്‍ പറഞ്ഞു. പഴയങ്ങാടിയിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ പോലീസ് പരിശോധിക്കുമെന്നും ഇ പി കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it