Begin typing your search...
സംസ്ഥാനത്ത് കോവിഡ് പൂജ്യമായി; കേസുകൾ ഇല്ലാതാകുന്നത് മൂന്ന് വർഷത്തിന് ശേഷം ആദ്യമായി
കേരളത്തിൽ ഇന്ന് കോവിഡ് കേസുകൾ പൂജ്യം . പ്രതിദിന കണക്കിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തില്ല. മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകൾ പൂജ്യത്തിലെത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ പങ്കുവച്ചിരിക്കുന്ന വിവരമനുസരിച്ചാണ് ഈ മാസം അഞ്ചാം തിയതിയിലെ കണക്കുകൾ പുറത്തുവന്നപ്പോൾ കോവിഡ് കേസുകൾ പൂജ്യത്തിലെത്തിയത്.
2020 മെയ് ഏഴിന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ ഒരു ദിവസം കടന്ന് പോകുന്നത് . ഈ മാസം ഒന്നാം തിയതി 12 പേർക്കും രണ്ടാം തിയതി മൂന്ന് പേർക്കും മൂന്നാം തിയതി ഏഴ് പേർക്കും നാലാം തിയതി ഒരാൾക്കുമായിരുന്നു കോവിഡ് സ്ഥികരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് 1033 ആക്റ്റീവ് കോവിഡ് രോഗികളാണുള്ളത്.
Next Story