Begin typing your search...

കേരളത്തിൽ പ്രതിദിന കൊവിഡ് കേസുകളിൽ വർധനവ്; ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേർക്ക്, 2 മരണം

കേരളത്തിൽ പ്രതിദിന കൊവിഡ് കേസുകളിൽ വർധനവ്; ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേർക്ക്, 2 മരണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രതിദിന കൊവിഡ് കേസുകളിൽ സംസ്ഥാനത്ത് വർധനവ്. ഇന്നലെ മാത്രം 292 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻറെ കണക്ക് പുറത്തുവന്നു. തിങ്കളാഴ്ച 115 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽനിന്നാണ് ഇന്നലെ ഇരട്ടിയിലധികമായി ഉയർന്നത്. കേരളത്തിലെ കൊവിഡ് കേസുകൾ ഓരോ ദിവസവും ഉയർന്നുവരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻറെ കണക്കുകൾ വ്യക്തമാക്കുന്നത്.

കൊവിഡ് ബാധിച്ച് കേരളത്തിൽ ഇന്നലെ രണ്ടു പേർ മരിച്ചു. 292 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം (ആക്ടീവ് കേസുകൾ) 2041 ആയി ഉയർന്നു.

ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചതും കേരളത്തിലാണ്. കർണാടകയിൽ ഒമ്പതുപേർക്കും ഗുജറാത്തിൽ മൂന്നുപേർക്കും ഡൽഹിയിൽ മൂന്നുപേർക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിൻറെ ജെഎൻ1 ഉപവകഭേദം കേരളത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ കേസുകളിൽ വർധനവുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയിരുന്നതാണ് ചൊവ്വാഴ്ച 2041 ആയി ഉയർന്നത്. ഇന്നലെ രാജ്യത്താകെ 341 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2311 ആയി ഉയർന്നു. രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളിൽ 88ശതമാനത്തിലധികം കേസുകളും കേരളത്തിലാണ്.

WEB DESK
Next Story
Share it