Begin typing your search...

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ്.


തിരുവനന്തപുരം, കൊല്ലം, പാലക്കാട്, ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ട് ഉണ്ട്. പരക്കെ മഴ കിട്ടുമെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കാറ്റിനും സാധ്യത ഉണ്ട്.

അടുത്ത ദിവസങ്ങളിലും വടക്കൻ ജില്ലകളില്‍ ഓറഞ്ച് അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. ഇതിനാല്‍ തന്നെ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.


അതേസമയം, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട്ടില്‍ മഴ തുടരുകയാണ്. നിലവില്‍ ചൊവ്വാഴ്ച വരെ വയനാട്ടില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകട മേഖലകളില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം മഴക്കെടുതിയില്‍ കാര്യമായ നാശ നഷ്ടങ്ങള്‍ ജില്ലയില്‍ എവിടെയും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പിണങ്ങോട് റോഡ് പുഴയിലേക്ക് ഇടിഞ്ഞുവീണ മേഖലയില്‍ ജാഗ്രത നിലനില്‍ക്കുന്നുണ്ട്.



WEB DESK
Next Story
Share it