വയനാട് ദുരന്തം; ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാണോ എന്നത് പരിശോധിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വിഷയത്തിന്റെ സാധ്യതയും സാധുതയും പരിശോധിക്കണമെന്നും അതിനു നടപടിക്രമങ്ങൾ ഉണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇപ്പോൾ കരുതലും കരുണയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പ് നൽകിയെന്ന അമിത് ഷയുടെ പ്രസ്താവനയെകുറിച്ചുള്ള ചോദ്യത്തിന് അത് സബ്‌മിഷന് മറുപടി പറഞ്ഞതാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഇപ്പോൾ ഇത്തരം കാര്യങ്ങൾ എഴുന്നള്ളിച്ചു അസ്വസ്ഥത ഉണ്ടാക്കരുത് പറഞ്ഞ അദേഹം അമിത ഷായുടെ മറുപടി ഉപയോഗിച്ച് ദുരന്തത്തിൽപ്പെട്ടവരുടെ മനസിനെ മഥിക്കരുതെന്നും പറഞ്ഞു.
രാജ്യം വയനാടിനെ സഹായിക്കാൻ ഉണ്ടാകും, പരമാവധി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചണ് ദുരന്ത മേഖലയിൽ പരിശോധന നടത്തുന്നത്,പരിശോധനക്ക് കൂടുതൽ സേനയെ വേണമെങ്കിൽ കേരളം ആവശ്യപ്പെടട്ടെ, ദുരന്തത്തിൽപെട്ടരെ മാനസികമായി ശക്തിപ്പെടുത്തേണ്ടതാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കാണാതായവരുടെ കണക്ക് കൃത്യമായി കിട്ടേണ്ടതുണ്ടെന്നും ശാസ്ത്രംപോലും തലകുനിച്ചു നിൽക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളതെന്നും കളക്ടറുമായി സംസാരിച്ചു വേണ്ടത് ചെയ്യുമെന്നും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കൂട്ടിച്ചേർത്തു.