Begin typing your search...

കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി യാത്ര; ജീപ്പ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി യാത്ര; ജീപ്പ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഓണാഘോഷ പരിപാടികൾക്കിടെ തുറന്ന ജീപ്പിന്റെ ബോണറ്റിൽ കുട്ടിയെ ഇരുത്തി യാത്ര ചെയ്ത സംഭവത്തിൽ കേസ് എടുത്ത് പൊലീസ്. തിരുവനന്തപുരം കഴക്കൂട്ടത്ത് ഇന്നലെ വൈകീട്ടാണ് സംഭവം ഉണ്ടായത്. ജീപ്പ് ഡ്രൈവറെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .

യുവാക്കളുടെ സംഘമാണ് ഓണാഘോഷത്തിനിടെ തുറന്ന ജീപ്പിന്റെ ബോണറ്റിൽ കുട്ടിയെ ഇരുത്തി യാത്ര ചെയ്തത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പൊലീസ് നടപടിയെടുത്തത്. കഴക്കൂട്ടം മേനംകുളം വാടിയിൽനിന്ന് ജീപ്പ് പിടികൂടി. ഓണാഘോഷങ്ങൾക്കായി അപകടകരമായ രീതിയിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പും മുന്നറിയിപ്പ് നൽകിയിരുന്നു

WEB DESK
Next Story
Share it