Begin typing your search...

മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നു; പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കേണ്ടിവരും; സുരേഷ് ഗോപി

മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നു; പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കേണ്ടിവരും; സുരേഷ് ഗോപി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പൗരത്വ ഭേദഗതി നിയമം (സിഎഎ) കേരളത്തിലും നടപ്പാക്കേണ്ടിവരുമെന്ന് നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. നടപ്പാക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിച്ചത്.

'എന്നായാലും വരേണ്ടത് തന്നെയാണ്. അത് വന്നു. ദാരിദ്ര്യനിർമാർജനം ഈ രാജ്യത്തിലെ മുഴുവൻ ജനതയുടെയും അത്യാവശ്യമാണ്. ഇതിന് സിഎഎ അനിവാര്യമാണ്. സിഎഎ നടപ്പാക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. തിരഞ്ഞെടുപ്പിന് ഉറപ്പായും ഗുണം ചെയ്യും. എന്നാൽ തിരഞ്ഞെടുപ്പിനല്ല, രാജ്യത്തിന് ഗുണം ചെയ്യാനാണ് സിഎഎ'. അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദമായ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയകൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് വിജ്ഞാപനം ഇറക്കിയത്.

WEB DESK
Next Story
Share it