Begin typing your search...

ജനവാസ കേന്ദ്രത്തിലിറങ്ങിയ ബേലൂർ മഖ്ന എന്ന ആന കാട്ടിലേക്ക് തിരികെപോയി

ജനവാസ കേന്ദ്രത്തിലിറങ്ങിയ ബേലൂർ മഖ്ന എന്ന ആന കാട്ടിലേക്ക് തിരികെപോയി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വയനാട് പടമലയിൽ അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്ന എന്ന ആന ജനവാസ കേന്ദ്രത്തിലിറങ്ങിയ ശേഷം വീണ്ടും കാട്ടിലേക്ക് തിരികെപോയി. ആന പെരിക്കല്ലൂരിൽ നിന്ന് കർണാടക വനമേഖലയിലേക്കാണ് നീങ്ങിയത്. പുഴ മുറിച്ചുകടന്ന് ബൈരക്കുപ്പ ഭാഗത്തേക്കാണ് ആന പോയത്.

ഇന്ന് പുലർച്ചെയാണ് മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരികല്ലൂർ മരക്കടവിൽ ആനയെത്തിയത്. പിന്നീട് തിരികെ കർണാടക വനാതിർത്തിയിലേക്ക് ആന മടങ്ങുകയായിരുന്നു. എങ്കിലും തിരികെ വരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. സ്ഥിരമായി വന്യമൃഗങ്ങളുടെ ശല്യം അനുഭവിക്കുന്ന പ്രദേശമാണ് ഇത്.

അതേസമയം, രൂക്ഷമായ വന്യജീവി ആക്രമണ പശ്ചാത്തലത്തിൽ വയനാട്ടിൽ ഇന്ന് വിവിധ വകുപ്പ് മന്ത്രി മാരുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേരും.വന്യജീവി ആക്രമണം നേരിട്ടവരുടെ കുടുംബാംഗങ്ങളെ സംഘം സന്ദർശിക്കും.കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫ് ഇന്ന് പ്രതിഷേധിക്കും.

WEB DESK
Next Story
Share it