Begin typing your search...

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോഴിക്കോട് നഗരത്തിലെ വെള്ളയിൽ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗർ സ്വദേശി 47 വയസുള്ള ശ്രീകാന്താണ് കൊല്ലപ്പെട്ടത്. അതേസമയം ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ ഒരാളെ പോലീസ് ചോദ്യംചെയ്യുന്നുണ്ട്.

റോഡിന്റെ ഒരുഭാഗത്ത് ശ്രീകാന്തിന്റെ ഓട്ടോ നിർത്തിയിട്ടിരുന്നു. മറുഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. ശരീരത്തിൽ വെട്ടേറ്റ പാടുകളുമുണ്ട്. ഏതാനും ദിവസം മുമ്പ് ശ്രീകാന്തിന്റെ ഉടമസ്ഥതയിലുള്ള കാർ അജ്ഞാതർ കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷിക്കുന്നുണ്ട്. മാത്രവുമല്ല് നേരത്തെ നടന്ന ഒരു കൊലപാതകക്കേസിൽ പ്രതിയാണ് ശ്രീകാന്ത്.

WEB DESK
Next Story
Share it