Begin typing your search...

'കോൺഗ്രസുകാര്‍ രാജ്യം വിട്ട് പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലത്'; പരാമര്‍ശത്തിലുറച്ച് അനില്‍ ആന്‍റണി

കോൺഗ്രസുകാര്‍ രാജ്യം വിട്ട് പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലത്; പരാമര്‍ശത്തിലുറച്ച് അനില്‍ ആന്‍റണി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാക്കിസ്ഥാൻ പരാമര്‍ശത്തില്‍ ഉറച്ചുനിന്ന് പത്തനംതിട്ട എൻഡിഎ സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകനുമായ അനില്‍ ആന്‍റണി. കോൺഗ്രസുകാര്‍ രാജ്യം വിട്ട് പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലത് എന്നായിരുന്നു അനില്‍ ആന്‍റണിയുടെ വിവാദമായ പ്രസ്താവന.

പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് എന്താണ് പങ്കെന്ന പത്തനംതിട്ട, കോൺഗ്രസ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയുടെ ചോദ്യം വിവാദമായതിന് പിന്നാലെയാണ് പാക്കിസ്ഥാൻ പരാമര്‍ശവുമായി അനില്‍ ആന്‍റണി എത്തുന്നത്. പുല്‍വാമ പരാമര്‍ശം ചര്‍ച്ചയായതോടെ ആന്‍റോ ആന്‍റണി അത് തിരുത്തിപ്പറഞ്ഞു. എങ്കിലും ദേശീയതലത്തില്‍ തന്നെ ബിജെപി ഇത് ഏറ്റെടുത്തു.

ഇപ്പോഴിതാ തന്‍റെ പാക്കിസ്ഥാൻ പരാമര്‍ശത്തിലുറച്ച് നില്‍ക്കുകയാണെന്നാണ് അനില്‍ ആന്‍റണി പറയുന്നത്. എല്ലാവരോടും അല്ല, ആന്‍റോ ആന്‍റണിയെ പോലെയുള്ളവരെയാണ് ഉദ്ദേശിച്ചതെന്നും വോട്ടിന് വേണ്ടി പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന ആന്‍റോ ആന്‍റണിയെ പോലെയുള്ളവരെ ആണ് ഉദ്ദേശിച്ചതെന്നും അനില്‍ ആന്‍റണി വ്യക്തമാക്കിയിരിക്കുകയാണ്.

WEB DESK
Next Story
Share it