Begin typing your search...

'പ്രസംഗത്തിൽ പിശക് പറ്റി, ഉദ്ദേശിച്ചത് 25 വർഷം'; അനിൽ ആന്റണി

പ്രസംഗത്തിൽ പിശക് പറ്റി, ഉദ്ദേശിച്ചത് 25 വർഷം; അനിൽ ആന്റണി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊച്ചിയിലെ യുവം പരിപാടിയിലെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 125 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് പറഞ്ഞത് പിശക് പറ്റിയതാണെന്ന് അനിൽ ആന്റണി. 25 വർഷം കൊണ്ട് മോദി ഇന്ത്യയെ മുൻനിര രാജ്യമാക്കുമെന്നാണ് ഉദ്ദേശിച്ചത്. ഇക്കാര്യം തന്റെ പ്രസംഗത്തിൽ വ്യക്തമാണെന്നും അനിൽ ആന്റണി പറഞ്ഞു. നാക്കുപിഴയിൽ സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ട്രോളുകൾ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ട്രോളുകളിൽ തനിക്ക് വിഷമം വരേണ്ട കാര്യമില്ലെന്നും അനിൽ ആന്റണി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് അണികളിൽ നിന്ന് ഇത്രയേ പ്രതീക്ഷിക്കേണ്ടതുള്ളുവെന്നും അദ്ദേഹം വിമർശിച്ചു.

ബിജെപിയിൽ ചേർന്നശേഷം ആദ്യമായി തിരുവനന്തപുരത്തെ വീട്ടിലെത്തിയ അനിൽ ആന്റണിക്ക് ബുധനാഴ്ച രാവിലെ ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസിൽ സ്വീകരണം നൽകി. ബിജെപിയിൽ ചേർന്ന തീരുമാനത്തോട് വീട്ടുകാർ യോജിപ്പോ വിയോജിപ്പോ അറിയിച്ചോ എന്ന ചോദ്യത്തോട് വീട്ടിൽ രാഷ്ട്രീയം ചർച്ചയായില്ലെന്ന് മറുപടിയാണ് അനിൽ ആന്റണി നൽകിയത്.

WEB DESK
Next Story
Share it