Begin typing your search...

വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണം ; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണം ; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഓണത്തോട് അനുബന്ധിച്ച് വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റു നിരക്കു വർധന നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം കേന്ദ്രം നിരസിച്ചത്.

ടിക്കറ്റു നിരക്കു നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികൾക്കാണ്. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാൾ 9.77 ശതമാനം വർധനവു മാത്രമേയുള്ളു. ഡൈനാമിക് പ്രൈസിസങ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റു ബുക്കു ചെയ്യുക മാത്രമാണ് മാർഗമെന്ന് സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം മുഖ്യമന്ത്രിക്ക് അയച്ച മറുപടി കത്തിൽ വ്യക്തമാക്കി.

ചാർട്ടർ വിമാനങ്ങൾ അനുവദിക്കുന്നത് അതിനായുള്ള ഓരോ അപേക്ഷയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടാണെന്നും അദ്ദേഹം അറിയിച്ചു. അമിത വിമാനയാത്രാ നിരക്കു നിയന്ത്രിക്കണമെന്നും ചട്ടങ്ങൾക്കനുസരിച്ച് ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ അനുവദിക്കണം എന്നും ആവശ്യപ്പെട്ട് മാർച്ച് 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി കത്തയച്ചിരുന്നു.

WEB DESK
Next Story
Share it