Begin typing your search...

അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ അഡ്വ. കെ കെ രത്നകുമാരിയെ തിരഞ്ഞെടുത്തു. രത്‌നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടുമാണ് ലഭിച്ചത്. എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും നേരത്തെയെടുത്ത തീരുമാനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും രത്‌നകുമാരി പറഞ്ഞു.

അതേസമയം, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയുടെ രാജിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഇന്ന് ഒരുമാസം തികയുമ്പോള്‍ അതേ ദിവസം തന്നെയാണ് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടന്നത്.

WEB DESK
Next Story
Share it