Begin typing your search...

സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടങ്ങൾ; മൂന്ന് പേർ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടങ്ങൾ; മൂന്ന് പേർ കൊല്ലപ്പെട്ടു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടങ്ങളുണ്ടായി. മൂന്ന് പേർ കൊല്ലപ്പെട്ടു. തൃശ്ശൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കണ്ണൂരിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചും അപകടമുണ്ടായി. കാസർകോട് പൊലീസ് ജീപ്പ് അപകടത്തിൽ പെട്ട് കത്തി നശിച്ചു.

തൃശൂർ വെട്ടിക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. വയനാട് കുപ്പാടി സ്വദേശി മുള്ളൻവയൽ വീട്ടിൽ എം.ആർ. അരുൺരാജ് (27) , കോഴിക്കോട് സ്വദേശി കൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ചും രണ്ടാമൻ ജില്ലാ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. രണ്ടുപേരും ഇസാഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ്.

ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ദേശീയപാതയുടെ സർവീസ് റോഡിൽ ഹോളി ഫാമിലി കോൺവെന്റിന് സമീപത്ത് വെച്ചായിരുന്നു അപകടം. സർവീസ് റോഡിലൂടെ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ എതിർ ദിശയിൽ നിന്ന് വന്ന ബൈക്കിടിച്ചായിരുന്നു അപകടം.

Elizabeth
Next Story
Share it