Begin typing your search...

യെല്ലോ മെത്തുമായി 2 യുവാക്കൾ പിടിയിൽ

യെല്ലോ മെത്തുമായി 2 യുവാക്കൾ പിടിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൃശൂര്‍ ചേർപ്പിൽ യെല്ലോ മെത്തുമായി രണ്ടു യുവാക്കൾ പിടിയിലായി. വല്ലച്ചിറ സ്വദേശി അക്ഷയ് അനിൽകുമാർ, ചാലക്കുടി പരിയാരം സ്വദേശി അതുൽ കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്‌ക്വാഡും ചേർപ്പ് എക്സൈസും ചേർന്നാണ് റേഞ്ച് ഇൻസ്‌പെക്ടർ ശങ്കർ പ്രസാദിന്റെ നേതൃത്വത്തിൽ ഇവരെ പിടികൂടിയത്. അഞ്ച് ഗ്രാം യെല്ലോ മെത്താംഫിറ്റമിനാണ് ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

വല്ലച്ചിറ മിനി ഗ്രൗണ്ടിന് സമീപം യുവാക്കളുടെ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും ഉണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു എക്സൈസ്. അതിമാരകവും വീര്യം കൂടിയതുമായ യെല്ലോ മെത്തെന്നറിയപ്പെടുന്ന ഈ മയക്കുമരുന്നിന് യുവാക്കൾക്കിടയിൽ വൻ ഡിമാൻഡാണ്. അര ഗ്രാം രണ്ടായിരം രൂപ വരെ വില തന്നാണ് ഇടപാടുകാർ വാങ്ങിയിരുന്നതെന്ന് പ്രതികൾ തന്നെ മൊഴി നൽകിയിട്ടുണ്ട്. അതുപോലെ ഇവരിൽ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it