Begin typing your search...

പോപ്പുലർ ഫ്രണ്ട് കേസിൽ 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

പോപ്പുലർ ഫ്രണ്ട് കേസിൽ 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 9 പേരുടെ ജാമ്യാപേക്ഷ തള്ളി. കരമന അഷറഫ് തങ്ങൾ ഉൾപ്പെടെയുള്ള പിഎഫ്ഐ സംസ്ഥാന നേതാക്കൾക്കാണ് ജാമ്യം നിഷേധിച്ചത്.

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികൾക്ക് ഉൾപ്പെടേയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യം നേടിയ പ്രതികള്‍ ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാവൂവെന്നാണ് നിർദ്ദേശം.

മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കണം. പ്രതികളുടെ മൊബൈലില്‍ ലൊക്കേഷന്‍ എപ്പോഴും ഓണ്‍ ആയിരിക്കണം. പ്രതികളുടെ ലൊക്കേഷന്‍ എന്‍ഐഎയ്ക്ക് തിരിച്ചറിയാനാവണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

WEB DESK
Next Story
Share it