Begin typing your search...
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ മൊഴി നൽകാനെത്തിയ ആളുടെ പിതാവ് തൂങ്ങിമരിച്ച നിലയിൽ

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ മൊഴി നൽകാനെത്തിയ ആളുടെ പിതാവിനെ കൊച്ചിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷാഫിഖ് ആണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ മകൻ മോനിസ് കഴിഞ്ഞദിവസം അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഇരുവരും താമസിച്ചിരുന്നു ഹോട്ടലിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതിന് ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ഏലത്തൂർ സ്റ്റേഷൻ വിട്ട ഉടനെയാണ് പ്രതി ഡി വൺ കമ്പാർട്ട്മെൻറിലെത്തി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ ഒമ്പത് പേർക്ക് പൊള്ളലേറ്റിരുന്നു. സമീപത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരെ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. കേരളം വിട്ട പ്രതിയെ മഹാരാഷ്ട്രയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഷഹീൻ ബാഗ് സ്വദേശി ഷാറൂഖ് സൈഫിയാണ് അറസ്റ്റിലായത്.
Next Story