Begin typing your search...
കൊവിഡ് മഹാമാരിക്ക് മുന്നിൽ കേരളത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി
കൊവിഡ് കാലത്ത് പല വികസിത രാജ്യങ്ങളും മഹാമാരിക്ക് മുന്നിൽ മുട്ടുകുത്തുകയുണ്ടായി, എന്നാൽ കേരളത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ ആർദ്രം മിഷനിലൂടെ ഇടപെട്ട് നടത്തിയ പ്രവർത്തനത്തിൻ്റെ ഫലമാണിത്. പുതിയ ആളുകൾക്ക് സൗകര്യം ഒരുക്കാൻ വേണ്ടി വെന്റിലേറ്ററിൽ നിന്ന് പഴയ ആളുകളെ വിശ്ചേദിക്കുന്നത് പല രാജ്യങ്ങളിലും നമ്മൾ കണ്ടുവെന്നും എന്നാൽ കേരളത്തിൽ അതുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐസിയുവും വെന്റിലേറ്ററും കൊവിഡ് കാലത്തും ഒഴിഞ്ഞുകിടന്നു. കൊവിഡ് വരുമെന്ന് കണ്ടുണ്ടാക്കിയ വികസനമല്ല ഇതെന്ന് പറഞ്ഞ മുഖ്യമന്ത്രി എല്ലാവർക്കും ചികിത്സ ലഭ്യമാക്കണമെന്ന ചിന്തയാണ് സർക്കാരിനെ നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story