Begin typing your search...

ശ്രീലങ്കൻ പ്രസിഡൻ്റിൻ്റെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിൽ ; രാഷ്ട്രപതി , പ്രധാനമന്ത്രി എന്നിവരുമായി ചർച്ച നടത്തും

ശ്രീലങ്കൻ പ്രസിഡൻ്റിൻ്റെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിൽ ; രാഷ്ട്രപതി , പ്രധാനമന്ത്രി എന്നിവരുമായി ചർച്ച നടത്തും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ദിസനായകെ ഞായറാഴ്ച ഇന്ത്യയിലെത്തും എന്ന് ലങ്കൻ സർക്കാർ അറിയിച്ചു. രാഷ്‌ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരുമായി ദിസനായകെ ചർച്ചകൾ നടത്തും. വിദേശകാര്യ മന്ത്രിയും ധനകാര്യസഹ മന്ത്രിയും ദിസനായകെയ്ക്കൊപ്പം ഉണ്ടാകുമെന്നും ലങ്കൻ സർക്കാർ വക്താവ് പറഞ്ഞു. കമ്യൂണിസ്റ്റ് നേതാവായ ദിസനായകെ ഇന്ത്യ സന്ദർശനത്തിന് ശേഷം ചൈനയിലേക്കുംപോകുന്നുണ്ട്. എന്നാൽ ചൈനീസ് സന്ദർശനത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

WEB DESK
Next Story
Share it