ചന്ദ്രയാൻ-3 ദൗത്യം; ഐഎസ്‌ആര്‍ഒയെയും ഇന്ത്യയെയും അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ്
ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചതിന് പിന്നാലെ ലോകരാഷ്‌ട്രങ്ങളുടെ തലവന്മാരും മറ്റ് പ്രമുഖ വ്യക്തികളും അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും ഐഎസ്‌ആര്‍ഒയെയും ഇന്ത്യയെ അഭിനന്ദിച്ചു. 'ഇന്ത്യ, ശാസ്‌ത്രത്തിലും എഞ്ചിനീയറിംഗിലും കൈവരിച്ച പുരോഗതിയുടെ തെളിവാണ് ഇത്. ബഹിരാകാശ പര്യവേക്ഷണത്തില്‍ ഇത് നീണ്ടൊരു മുന്നേറ്റമാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്‌തതില്‍ എന്റെ അഭിനന്ദനങ്ങള്‍.' പുടിൻ രാഷ്‌ട്രപതി ദ്രൗപതി മുര്‍മ്മുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിട്ട് അറിയിച്ച അഭിനന്ദന സന്ദേശത്തില്‍ പറയുന്നു.
അതേസമയം ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയതില്‍ ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കളെ അഭിനന്ദിക്കുന്നതായും ഇന്ത്യ ചരിത്രം സൃഷ്‌ടിക്കുന്നത് തുടരുകയാണെന്നും ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചതില്‍ അഭിനന്ദിച്ച് യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്‌തൂമും പ്രതികരിച്ചിരുന്നു.
നേപ്പാള്‍ പ്രധാനമന്ത്രി പുഷ്‌പ കമാല്‍ ദഹല്‍ പ്രചണ്ടയും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ളെവെര്‍ലിയും ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തെ അഭിനന്ദിച്ചു.