Begin typing your search...

ഇന്ത്യയിൽ ആദ്യം കണ്ടെത്തിയത് തിരുവനന്തപുരത്ത്; കോവിഡ് 19 പുതിയ വകഭേദം ജെ എൻ 1 എത്രത്തോളം അപകടകരമാണ്?

ഇന്ത്യയിൽ ആദ്യം കണ്ടെത്തിയത് തിരുവനന്തപുരത്ത്; കോവിഡ് 19 പുതിയ വകഭേദം ജെ എൻ 1 എത്രത്തോളം അപകടകരമാണ്?
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡിസംബർ എട്ടിന് ഇന്ത്യയിലാദ്യാമായി ജെ എൻ 1 എന്നു പേരുള്ള കോവിഡ് 19 ൻറെ പുതിയ വകഭേദം കണ്ടെത്തി. തിരുവനന്തപുരത്തെ കരകുളത്താണ് ആദ്യത്തെ കേസ് തിരിച്ചറിഞ്ഞതെന്ന റിപ്പോർട്ട് ആശങ്കയുളവാക്കുന്നു. കോവിഡ് ആശങ്കകൾ ഒഴിഞ്ഞുകൊണ്ടിരുന്ന സാഹചര്യത്തിലാണ് പുതിയ വകഭേദം കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. നവകേരളസദസിലെ തിരക്കും ശബരിമല തീർഥാടനവും വൈറസ് പടരുന്നതിനെ വേഗത്തിലാക്കുമെന്ന ആശങ്കയും നിലവിലുണ്ട്. നിരന്തരജാഗ്രത പുലർത്താൻ കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകൾ നിർദേശം നൽകിയിട്ടുണ്ട്.

ഈ ഉപ-വകഭേദം യഥാർഥത്തിൽ ലക്‌സംബർഗിൽ ആണ് കണ്ടെത്തിയത്. ഇത് പിറോള ഇനത്തിൻറെ (BA.2.86) ഉറവിടമായ ഒമിക്രൊൺ ഉപ-വകഭേദത്തിൽനിന്ന് ഉണ്ടായതാണ്. ഇതിന് സ്‌പൈക്ക് പ്രോട്ടീൻ വ്യത്യാസങ്ങൾ ഉണ്ട്. വളരെ വേഗം വ്യാപിക്കുകയും രോഗപ്രതിരോധശേഷി മാരകമാംവിധം താറുമാറാക്കുകയും ചെയ്യും.

ലക്ഷണങ്ങൾ

പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. പുതിയ ഇനം ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

സംക്രമണക്ഷമത കാരണം പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജെ എൻ 1 വൈറസിൻറെ വ്യാപനം രൂക്ഷമാകുമെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇടയ്ക്കിടെയുള്ള ഹാൻഡ് സാനിറ്റൈസേഷൻ, മാസ്‌കിൻറെ ഉപയോഗം, സാമൂഹിക അകലം പാലിക്കൽ എന്നിവ കർശനമായും പാലിക്കണമെന്നും വാക്‌സീൻ ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കാനം ആരോഗ്യമേഖലയിലുള്ളവർ നിർദേശിക്കുന്നു.

ഇന്ത്യയിൽ എത്ര രോഗികൾ

തിങ്കളാഴ്ച വരെ, രാജ്യത്ത് 1,828 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ ഇതുവരെ നാലു മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എത്രത്തോളം അപകടകരമാണ്

വൈറസിൻറെ സംക്രമണത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും അപകടകരമാകുനുള്ള സാധ്യത വിരളമാണെന്ന് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നു. ഗുരുതരമായ അവസ്ഥയിലേക്കു പ്രവേശിക്കില്ലെന്നാണ് സിഡിസി ചൂണ്ടിക്കാണിക്കുന്നത്. മാസങ്ങൾക്ക് മുമ്പ്, സിംഗപ്പുർ എയർപോർട്ടിൽവച്ച് ഏതാനും ഇന്ത്യക്കാരിൽ ഈ വേരിയൻറ് കണ്ടെത്തിയിരുന്നു. പുതിയ വകഭേദത്തിന് പ്രതിരോധശേഷി നശിപ്പിക്കാനും വേഗത്തിൽ പടരാനും കഴിയുമെന്ന് നാഷണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്‌ക് ഫോഴ്സ് കോ-ചെയർമാൻ രാജീവ് ജയദേവൻ പറഞ്ഞു. 'എക്‌സ്ബിബിയിൽനിന്നും വൈറസിൻറെ മുൻ പതിപ്പുകളിൽനിന്നും വളരെ വ്യത്യസ്തമാണ് ജെ എൻ 1. മുമ്പ് കോവിഡ് അണുബാധയുണ്ടായവരെയും വാക്‌സീൻ എടുത്ത ആളുകളെയും ഇവ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

WEB DESK
Next Story
Share it