ബിരിയാണിയുടെ കോലം കണ്ടോ .... ഇത് ന്യായമോ, അന്യായമോ ?; അഷ്‌റഫ് താമരശ്ശേരി ചോദിച്ചു, മാപ്പ് പറഞ്ഞ് എയർ ഇന്ത്യ
ഷാർജ- കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസിലെ ദുരനുഭവം പങ്കുവച്ച് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. 15 ദിർഹം നൽകി വിമാനത്തിൽനിന്ന് വാങ്ങിയ ബിരിയാണിയുടെ വീഡിയോ പങ്കുവെച്ചാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറുപ്പിട്ടത്. 'റെഡി റ്റൂ ഈറ്റ്' എന്ന രീതിയിൽ പ്ലാസ്റ്റിക് പാത്രത്തിൽ വെള്ളം നിറഞ്ഞ നിലയിലായിരുന്നു ബിരിയാണിയെന്ന് അഷ്‌റഫ് താമരശ്ശേരി വിഡിയോയിൽ പറയുന്നു. 'ഇത് ന്യായമോ, അന്യായമോ', എന്നും അദ്ദേഹം ചോദിച്ചു.
'സൗജ്യമായി നൽകി വന്നിരുന്ന സ്‌നാക്ക്‌സ് ഇപ്പോൾ നിർത്തലാക്കി. വിശന്നപ്പോൾ, വില ഇരട്ടി നൽകി വിമാനത്തിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കേണ്ടി വന്നു. അകത്തു കയറിയപ്പോൾ നല്ല വിശപ്പുണ്ടായിരുന്നതിനാൽ, ചെറിയൊരു പാത്രം ആണെങ്കിലും വാങ്ങി. വിശപ്പ് അല്പം മാറുമല്ലോ എന്നാൽ കഴിക്കാമെന്ന് കരുതി പ്ലാസ്റ്റിക്കിന്റെ പാത്രം തുറന്നപ്പോഴല്ലേ ബിരിയാണിയുടെ കോലം കണ്ടത്. സഹോദരങ്ങളേ...കണ്ട് നോക്കി നിങ്ങൾ പറയൂ...ഇത് ന്യായമോ...? അന്യായമോ...?', എന്നിങ്ങനെയായിരുന്നു കുറിപ്പ്.
അതേസമയം, അഷ്റഫ് താമരശ്ശേരിക്കുണ്ടായ ദുരനുഭവത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് ആൻഡ് എയർ ഏഷ്യ ഇന്ത്യ രംഗത്ത് വന്നു. തന്റെ ബുക്കിംഗ് വിവരങ്ങൾ സ്വകാര്യ സന്ദേശമായി അയക്കാൻ ആവശ്യപ്പെടുകയും, വേണ്ട രീധിയിൽ പരിഹരിക്കുമെന്നും അവർ അഷ്റഫിന്റെ കുറിപ്പിന് താഴെ പോസ്റ്റ് ചെയ്ത കമന്റിൽ എയർ ഇന്ത്യ എക്സ്പ് വ്യക്തമാക്കി.